ഖത്തറില്‍ ഇന്ന് 65 കോവിഡ് കേസുകള്‍ മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് 65 കോവിഡ് കേസുകള്‍ മാത്രം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18470 പരിശോധനകളില്‍ 29 യാത്രക്കാര്‍ക്കടക്കം 65 പേര്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 36 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
82 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 977 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയിലോ തീവ്ര പരിചരണ വിഭാഗത്തത്തിലോ ആലേയും പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 42 പേര്‍ ആശുപത്രിയിലും 12 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്
