Uncategorized

ഖത്തറില്‍ വാക്‌സിനെടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌ക്കൂളിലെത്തി വാക്‌സിന്‍ നല്‍കാന്‍ നീക്കം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ 12 വയസിന് മീതെയുള്ള വാക്‌സിനെടുക്കാത്ത വിദ്യാര്‍ഥികളെ സ്‌ക്കൂളിലെത്തി വാക്‌സിന്‍ നല്‍കാന്‍ നീക്കം . വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പൊതുജനാരോഗ്യ മന്ത്രാലയം ഈ രീതി പരീക്ഷിക്കുന്നത്.

വാക്‌സിനെടുക്കുന്നതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോകുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും കൂടുതല്‍ വിദ്യാര്‍ഥികളെ വാക്‌സിനെടുപ്പിക്കാനുമാണ് ഇത്
പല സ്‌ക്കൂളുകളും ഇതിനകം തന്നെ ഇത് സംബന്ധമായി രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതപത്രമുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക. സമ്മതപത്രം സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ വാക്‌സിനെടുക്കുവാന്‍ ഒറിജിനല്‍ ഐ.ഡി. കാര്‍ഡുമായി ഹാജറാകണമെന്ന് സ്‌ക്കൂളുകള്‍ നിര്‍ദേശിച്ചു.

Related Articles

Back to top button
error: Content is protected !!