Breaking News

ഖത്തറില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌കും ഇഹ്തിറാസും ശ്രദ്ധിക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഒക്ടോബര്‍ 3 മുതല്‍ തുറന്ന പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും ആളുകള്‍ കൂടുന്നിടത്തും ബ്വില്‍ഡിംഗുകള്‍ക്കകത്തും മാസ്‌ക് ധരിക്കുവാന്‍ ശ്രദ്ധിക്കണം. ഷോപ്പിംഗ് മോളുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ് .

മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ മാത്രം 253 പേരാണ് പിടിയിലായത്.

കോവിഡ് പ്രതിരോധത്തിന്റെ സുപ്രധാനമായ മറ്റൊരു നടപടി മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് അപ്‌ഡേറ്റ് ചെയ്യുകയെന്നതാണ് . ഇഹ് തിറാസ് സ്റ്റാറ്റസ് പച്ചയുള്ളവര്‍ മാത്രമേ റൂമുകളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്നാണ് നിയമം. മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് കഴിഞ്ഞ ദിവസം 6 പേരെ പിടികൂടിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Related Articles

Back to top button
error: Content is protected !!