Breaking News

അമീരീ കപ്പ് അല്‍ സദ്ദിന് തന്നെ

റഷാദ് മുബാറക്

ദോഹ. തുമാമ സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞ കാല്‍പന്തുകളിയാരാധകരെ സാക്ഷി നിര്‍ത്തി ഖത്തറിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മല്‍സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമീരീ കപ്പ് ഫൈനല്‍ മല്‍സരത്തില്‍ അല്‍ സദ്ദ് ജേതാക്കളായി . പതിനേഴ് തവണ കപ്പില്‍ മുത്തമിട്ട അല്‍ സദ്ദ് ടീം തങ്ങളുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ തുന്നിച്ചേര്‍ത്താണ് ഫിഫ 2022 ലോകകപ്പിനായി പണി പൂര്‍ത്തിയാക്കിയ തുമാമ സ്റ്റേഡിയത്തില്‍ കന്നിമല്‍സരത്തില്‍ ചരിത്രം കുറിച്ചത്.

ആദ്യ പകുതിയില്‍ തന്നെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ അല്‍ സദ്ദിന്റെ ഗോള്‍വലയം കുലുക്കി അല്‍ റയ്യാന്‍ മേല്‍കോയ്മ നേടിയതോടെ കളിയുടെ വീറും വാശിയും കൂടി. എന്നാല്‍
രണ്ടാം പകുതിയാരംഭിച്ചപ്പോള്‍ പെനാല്‍റ്റി ഷൂ്ട്ടൗട്ടിലൂടെ തന്നെ ഗോള്‍ മടക്കി അല്‍ സദ്ദ് ടീം നിലമെച്ചപ്പെടുത്തി. തുടര്‍ന്നങ്ങോട്ട് ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. കളിയുടെ 89 ാം മിനിറ്റില്‍ അല്‍ സദ്ദിന് അനുകൂലമായി പെനാല്‍ട്ടി ഷൂ്ട്ടൗട്ട് ലഭിച്ചെങ്കിലും വീഡിയോ ചെക്കിലൂടെ പെനാല്‍ട്ടി പിന്‍വലിച്ചതോടെ കളി സമനിലയിലായി .

തുടര്‍ന്ന് നടന്ന പെനാല്‍ട്ടി ഷൂ്ട്ടൗട്ടിലാണ് 6-5 എന്ന സ്‌കോറില്‍ അല്‍ സദ്ദ് കിരീടം സ്വന്തമാക്കി. അല്‍ സദ്ദിന്റെ ഗോളി സഅദ് ശീബ് റയ്യാനിന്റെ അവസാനത്തെ പെനാല്‍ട്ടി തടുത്തതോടെയാണ് വിജയമുറപ്പിച്ചത്.

ഇത് അല്‍ സദ്ദിന്റെ എഴുപത്താറാമത് ട്രോഫിയാണ്