Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ മേലോട്ട് തന്നെ , മൊത്തം രോഗികള്‍ 1656 ആയി

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. കഴിഞ്ഞ രണ്ടാഴ്ചയോളമായി് ഏകദേശം ഇതേ ട്രന്‍ഡ് തുടരുന്നത് ആരോഗ്യരംഗത്തുള്ളവരേയയും സാമൂഹ്യ പ്രവര്‍ത്തകരേയും ഏറെ ആശങ്കാകുലരാക്കുന്നതാണ് . ഒന്നോ രണ്ടോ ദിവസം മാത്രമാണ് രോഗികളേക്കാള്‍ രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20531 പരിശോധനകളില്‍ 24 യാത്രക്കാര്‍ക്കടക്കം 143 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 119 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

121 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു കാര്യം. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1656 ആയി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ഏഴ് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 2 പേരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 92 പേര്‍ ആശുപത്രിയിലും 11 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്