Breaking News

ഖത്തറില്‍ കോവിഡ് -19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയാക്കിയ എല്ലാ ആളുകളും മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ : ഖത്തറില്‍ കോവിഡ് -19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയാക്കിയ എല്ലാ ആളുകളും മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ വാക്സിന്റെ രണ്ടാം ഡോസിനും മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസിനും ഇടയില്‍ എട്ട് മാസത്തെ കാലയളവ് വേണമായിരുന്നു.

എന്നാല്‍ പുതുതായി വരുന്ന ക്ലിനിക്കല്‍ തെളിവുകളില്‍ മിക്ക ആളുകളും ആദ്യത്തെ രണ്ട് ഡോസുകളില്‍ നിന്ന് പ്രതിരോധശേഷി നേടുകയും എന്നാല്‍ ആറുമാസത്തിനു ശേഷം പ്രതിരോധ ശേഷി ക്രമേണ കുറയാന്‍ തുടങ്ങുന്നതായും മനസ്സിലാകുന്നു. അതിനാലാണ് വാക്സിന്റെ രണ്ടാമത്തെ ഡോസും മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമായി കുറയ്ക്കാന്‍ തീരുമാനിച്ചത്.

എല്ലാ ആളുകളോടും, അവരുടെ പ്രായം പരിഗണിക്കാതെ, മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് വൈകിപ്പിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മുമ്പ് വാക്‌സിന്‍ സ്വീകരിച്ച ആളുകളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുതിയ പ്രതിദിന കേസുകളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയതായി മന്ത്രാലയം സൂചിപ്പിച്ചു, ഇത് കോവിഡ് -19 നെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നു.

പല രാജ്യങ്ങളിലും കോവിഡ് -19 വ്യാപകമായതിനാല്‍, വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവര്‍ യാത്രയ്ക്ക് മുമ്പ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചുവെന്ന് ഉറപ്പാക്കാന്‍ വിദേശ യാത്രയ്ക്ക് പദ്ധതിയിടുന്ന ആളുകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ (പിഎച്ച്‌സിസി) എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അധിക ബൂസ്റ്റര്‍ വാക്‌സിനുകള്‍ ലഭ്യമാണെന്നും, അപ്പോയിന്റ്‌മെന്റ് സജ്ജീകരിക്കുന്നതിന് അവര്‍ ആളുകളെ ഫോണിലൂടെ ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.

നിശ്ചിത ദിവസത്തില്‍നുള്ളില്‍ ബന്ധപ്പെടാത്ത ഏതൊരു വ്യക്തിക്കും അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിന് പി.എച്ച്.സി.സി ഹോട്ട്ലൈനുമായി 40277077 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!