Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു , മൊത്തം രോഗികള്‍ 1969 ആയി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു , മൊത്തം രോഗികള്‍ 1969 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18688 പരിശോധനകളില്‍ 15 യാത്രക്കാര്‍ക്കടക്കം 155 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 140 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുളള വിഷയമാണ് .

121 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1969 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 3 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരേയും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 90 പേര്‍ ആശുപത്രിയിലും 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!