Breaking News

മൊസാമ്പിക്കില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ താല്‍ക്കാലിക വിലക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ആഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ മൊസാമ്പിക്കില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

സൗത്ത് ആഫ്രിക്ക, സിംബാവേ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഇന്നലെ മുതല്‍ ഏര്‍പ്പെടുത്തിയ വിലക്കിന് പുറമേയാണിത്. ഇതോടെ ആഫ്രിക്കയില്‍ നിന്നുള്ള മൂന്ന് രാജ്യങ്ങള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ താല്‍ക്കാലിക വിലക്ക് തുടരും.

ആരോഗ്യ രംഗത്തെവിദഗ്ധര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും ഭീഷണി നീങ്ങുന്നതോടെ വിലക്ക് നീക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.