Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, ഇന്ന് 443 പേര്‍ക്ക് കോവിഡ് , ആശുപത്രി അഡ്മിഷനുകളും ഗണ്യമായി വര്‍ദ്ധിച്ചു

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, ഇന്ന് 443 പേര്‍ക്ക് കോവിഡ് , ആശുപത്രി അഡ്മിഷനുകളും ഗണ്യമായി വര്‍ദ്ധിച്ചു. ഇന്ന് മാത്രം 58 പേരാണ് ആശുപത്രികളില്‍ അഡ്മിറ്റായത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 25775 പരിശോധനകളില്‍ 126 യാത്രക്കര്‍ക്കടക്കം 443 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 317 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ഏറെ ഗൗരവമുളള വിഷയമാണ് .

139 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 3443 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 58 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 204 പേര്‍ ആശുപത്രിയിലും 19 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്