Breaking News

കളിക്കാര്‍ക്ക് കോവിഡ്, നാളത്തെ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മല്‍സരങ്ങള്‍ മാറ്റി വെച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കളിക്കാര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നാളത്തെ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മല്‍സരങ്ങള്‍ മാറ്റി വെച്ചു. അല്‍ വക്രയും അല്‍ സദ്ദും തമ്മിലാണ് നാളെ മല്‍സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ അല്‍ വകറ ക്‌ളബ്ബിലെ ഏതാനും കളിക്കാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് സീസണ്‍ 2021-2022 ലെ പതിനൊന്നാം വാരത്തിലെ മത്സര ഷെഡ്യൂള്‍ ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച ശേഷം എല്ലാവരുടെയും സുരക്ഷ നിലനിര്‍ത്തുന്നതിനായി മാറ്റിവെക്കുന്നുവെന്നാണ് ക്യുഎസ്എല്‍ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ മല്‍സര തിയ്യതി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷം പിന്നീട് തീരുമാനിക്കും.

വക്രയും അല്‍ സദ്ദും തമ്മിലുള്ള നാളത്തെ മല്‍സരത്തിന് ടിക്കറ്റ് വാങ്ങിയ ആരാധകര്‍ക്ക്, [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയച്ചുകൊണ്ട് റീഫണ്ട് നേടാനോ മല്‍സരം റീഷെഡ്യൂള്‍ ചെയ്യുമ്പോള്‍ അതേ മത്സരത്തിന് ടിക്കറ്റുകള്‍ സ്വീകരിക്കാനോ കഴിയും.