Archived Articles

നല്ല വെന്റിലേഷന്‍ കോവിഡ് വ്യാപനം തടയാന്‍ സഹായകമാകും

അമാനുല്ല വടക്കാങ്ങര

ദോഹ. വീടിനുള്ളില്‍ ശുദ്ധവായു അനുവദിക്കുന്നത് വൈറസ് കണികകള്‍ അടങ്ങിയ വായു നീക്കം ചെയ്യാനും കൊറോണ വൈറസിന്റെ വ്യാപനം തടയാനും സഹായിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പറഞ്ഞു.

വായുസഞ്ചാരമില്ലാത്ത വീടുകളിലും മറ്റ് ക്രമീകരണങ്ങളിലും കോവിഡ് എളുപ്പത്തില്‍ പടരുന്നു. വായുസഞ്ചാരമില്ലാത്ത മുറികളിലെ വായുവില്‍ വൈറസിന്റെ അളവ് കൂടുകയും, കോവിഡ് പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുറിയില്‍ രോഗബാധിതരായ ആളുകള്‍ ഉണ്ടെങ്കില്‍ വ്യാപന സാധ്യതയേറും

ജാലകങ്ങള്‍ തുറക്കുന്നത് വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ്. വീട്ടിലേക്ക് ശുദ്ധവും പുറത്തുള്ളതുമായ വായു കൊണ്ടുവരുന്നത് വൈറസ് കണികകള്‍ ഉള്ളില്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നു.സാധ്യമെങ്കില്‍, വീട്ടിലേക്ക് ശുദ്ധവായു സ്ഥിരമായി ഒഴുകാന്‍ അനുവദിക്കുന്നതിന് ദിവസം മുഴുവന്‍ ജനലുകള്‍ തുറന്നിടുക.

വിന്‍ഡോകള്‍ തുറക്കുന്നത് സാധ്യമല്ലെങ്കില്‍, എയര്‍ ഫില്‍ട്ടറേഷന്‍, എക്‌സോസ്റ്റ് ഫാനുകള്‍ മുതലായവ ഉപയോഗിച്ച് വായുവിലെ വൈറസ് കണികകള്‍ കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു

Related Articles

Back to top button
error: Content is protected !!