Archived Articles
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 330 പേര്‍ പിടിയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 330 പേരെ ഇന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 300 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി അടഞ്ഞ സ്ഥലങ്ങളിലും തുറന്ന സ്ഥലങ്ങളിലുമെല്ലാം ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
സാമൂഹ്യ അകലം പാലിക്കാത്തതിന് 24 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 6 പേരെയുമാണ് ഇന്ന് പോലീസ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
കോവിഡ് സുരക്ഷ മുന്‍കരുതലുകളും പ്രോട്ടോക്കോളും കണിശമായി പാലിക്കുവാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.