Breaking News

ഖത്തറില്‍ ഇന്ന് 613 പേര്‍ക്ക് കോവിഡ് പോസിറ്റീവ് 1035 പേര്‍ക്ക് രോഗമുക്തി.

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 613 പേര്‍ക്ക് കോവിഡ് പോസിറ്റീവ് 1035 പേര്‍ക്ക് രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 28166 പരിശോധനയില്‍ 43 യാത്രക്കാര്‍ക്കടക്കം 613 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 570 പേര്‍ സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. 1035 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 8555 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 6 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മൊത്തം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 67 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ അത്യാഹിത വിഭാഗത്തില്‍ ആരെയും പുതുതായി പ്രവേശിപ്പിച്ചില്ല. 40 പേരാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്.