Breaking News

വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്നു മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്നു മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട . ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തര്‍, സൗദി അറേബ്യ ,ഒമാന്‍, ബഹറൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളക്കം മൊത്തം 82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ഇളവ് ബാധകമാവുക. കുവൈത്ത്, യു. എ. ഇ. എന്നീ രാജ്യങ്ങളില്‍ നിലവില്‍ ഈ ലിസ്റ്റില്‍പെടുന്നില്ല .

വിദേശ യാത്രക്കാര്‍ക്ക് നിര്‍ദേശിച്ചിരുന്ന 7 ദിവസത്തെ ഹോം ക്വാറന്റൈന്‍ ഒഴിവാക്കിയതായും മാര്‍ഗ രേഖ വ്യക്തമാക്കുന്നു.