Archived Articles

വാലന്റൈന്‍സ് ദിനാഘോഷത്തിന് 6 കോടി റോസാ പുഷ്പങ്ങള്‍ എത്തിച്ച് ഖത്തര്‍ എയര്‍വെയ്സ്.

അമാനുല്ല വടക്കാങ്ങര

ദോഹ. വാലന്റൈന്‍സ് ദിനാഘോഷത്തിന് 6 കോടി റോസാ പുഷ്പങ്ങള്‍ എത്തിച്ച് ഖത്തര്‍ എയര്‍വെയ്സ്. ഫെബ്രുവരി 14ന് ലോകമെമ്പാടും പ്രണയദിനമായി ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 6 കോടി റോസാ പുഷ്പങ്ങളാണ് ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ എത്തിച്ചതെന്ന് റിപ്പോര്‍ട്ട്. പ്രധാനമായും ഇക്വഡോര്‍, കൊളമ്പിയ, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഖത്തര്‍ എയര്‍വെയ്സ് പൂക്കള്‍ എത്തിച്ചത്. അമേരിക്ക, യൂറോപ്പ്, റഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്നേഹ സന്ദേശങ്ങളുമായി റോസാപുഷ്പങ്ങള്‍ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ പറന്നെത്തി.