Breaking News

ഖത്തറിൽ ഇന്ന് 115 പേർക്ക് കോവിഡ് പോസിറ്റിവ്

മുഹമ്മദ് റഫീഖ്

ദോഹ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 17712 പരിശോധനകളില്‍ 3 യാത്രക്കര്‍ക്കടക്കം 115 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 112 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്.

112 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1134 ആയി. രാജ്യത്തെ മൊത്തം കോവിഡ് മരണം 677 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 28 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!