Breaking News

പാസേജ് ടു ഇന്ത്യ ഉദ്‌ഘാടനം ചെയ്തു

ദോഹ:ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യങ്ങളെ നൃത്ത നൃത്തങ്ങളിലൂടെയും ഭക്ഷ്യ വിഭവങ്ങളിലൂടെയും കളികളിലൂടെയും അവതരിപ്പിക്കുന്ന ഇന്ത്യന്‍ സാംസ്‌കാരിക മേള പാസേജ് ടു ഇന്ത്യ മിയ പാര്‍ക്കില്‍ ആരംഭിച്ചു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം ശ്രീ. ഹർഷവർദ്ധൻ ശ്രിങ്കാൽ, ഇന്ത്യൻ അമ്പാസിഡർ ഡോ. ദീപക് മിത്തൽ എന്നിവർ പരിപാടി ഉദ്‌ഘാടനം ചെയ്തു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അസോസിയേറ്റ് സംഘടനകളും ഇന്ത്യന്‍ കമ്യൂണിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മേള വൈവിധ്യങ്ങളുടെ സംഗമ വേദിയാണ്. മിയ പാര്‍ക്കിൽ ഇന്ന് ആരംഭിച്ച പരിപാടി ശനിയാഴ്‌ച വരെ നീണ്ടു നിൽക്കും.