Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . മലപ്പുറം ജില്ലയിലെ കാളാവ് സ്വദേശിയായ പുത്തന്‍ പീടിയക്കല്‍ കുഞ്ഞിക്കോയയുടേയും ഏലച്ചോല സൈനബയുടെയും മകന്‍ കെ.പി.മുഹമ്മദലിയാണ് മരിച്ചത്. 70 വയസ്സായിരുന്നു.

മലപ്പുറത്തെ ട്രാവല്‍സ് രംഗത്തെ തുടക്കക്കാരനും എയറോസിട്രാവല്‍സ് ഉടമയും കാളാവ് മഹല്ല് ഭാരവാഹിയുമായിരുന്നു. തുടര്‍ന്ന് ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്നു.

ഖത്തര്‍ പെട്രോളിയത്തില്‍ സിസ്റ്റം എഞ്ചിനീയറായി ജോലി ചെയ്ത അദ്ദേഹം 2014 ല്‍ ആണ് ദോഹ വിട്ടത്.
കാളാവ് ഖത്തര്‍ മഹല്ല് കമ്മറ്റി പ്രസിഡണ്ടായിരുന്നു. സഹോദരന്‍ അബ്ദുറഹിമാന്‍ ദോഹയിലുണ്ട്.

റഷീദ മാമ്പ്രയാണ് ഭാര്യ. ഡോ. ഷാഹിന്‍ അലി കുവൈത്ത്, ഹാഫിസ് അലി ( കാനഡ)
നാസിഫ് അലി ്യു (ദുബൈ) എന്നിവര്‍ മക്കളും അഡ്വക്കറ്റ് ദാനിഷ എടക്കണ്ടന്‍ വലിയോറ മരുമകളുമാണ് .

സഹോദരങ്ങള്‍.. പാത്തുക്കുട്ടി, അബൂബക്കര്‍, സുബൈദ, മറിയുമ്മ, സഫിയ, അബ്ദുറഹിമാന്‍, സഈദ, സീനത്ത്, സാഹിറ .

ജനാസ നമസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കാളാവ് ജുമാ മസ്ജിദില്‍ നടക്കും.