Archived Articles

മോറെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ മലേഷ്യന്‍ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. മോറെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷരീഫ് മൗലാക്കിരിയത്ത് ഖത്തര്‍ സന്ദര്‍ശിക്കുന്ന മലേഷ്യന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മലേഷ്യന്‍ സീനിയര്‍ ധനകാര്യ മന്ത്രിയും ഇന്റര്‍നാഷണല്‍ വാണിജ്യ വ്യവസായ മന്ത്രിയുമായ ടട്ടോ സെറി മുഹമ്മദ് അസ്മിന്‍ അലിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.

മലേഷ്യയിലെ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് മേഖലകകളില്‍ നിക്ഷേപമിറക്കാനുള്ള തന്റെ ഗ്രൂപ്പിന്റെ വിശദമായ പ്രൊജക്ട് കൂടിക്കാഴ്ചയില്‍ ഷരീഫ് അവതരിപ്പിച്ചു.

മലേഷ്യയിലെ ഗ്രൂപ്പിന്റെ നിലവിലുള്ള ബിസിനസുകളേയും പുതിയ പദ്ധതികളേയും മന്ത്രി സ്വാഗതം ചെയ്യുകയും എല്ലാ പിന്തുണയുമറിയിക്കുകയും ചെയ്തു.

മോറെക്‌സ് ഗ്രൂപ്പിന്റെ ഉയര്‍ന്ന ജീവനക്കാരായ രാകേഷ്, പര്‍വേശ് എന്നിവരും പങ്കെടുത്തു..

ഖത്തര്‍, ഇന്ത്യ, മലേഷ്യ, ചൈന എന്നിവിടങ്ങളിലൊക്കെ ബിസിനസ് സംരംഭങ്ങളുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പാണ് മോറെക്സ് ഗ്രൂപ്പ്