Archived Articles

ഖത്തര്‍ നിലമ്പൂര്‍ കൂട്ടം പാട്ടുത്സവ് സീസണ്‍ 6 ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ നിലമ്പൂര്‍ കൂട്ടം പാട്ടുത്സവ് സീസണ്‍ 6 ശ്രദ്ധേയമായി . ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞു കവിഞ്ഞ കാണിക്കളുടെ സാന്നിധ്യത്തില്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ ആശംസകളോടെ ഐ സി ബി എഫ് ആക്ടിംഗ് പസിഡന്റ് വിനോദ് നായര്‍ ഉത്ഘാടനം ചെയ്തു.

കൊല്ലം ഷാഫിയുടെ മധുരമേറിയ ഗാനങ്ങളും ഖത്തറിലെ അറിയപ്പെടുന്ന ഗായിക അനുഷ്രിയും നിലമ്പൂരിന്റെ സ്വന്തം ഗായകരായ ഫൈസല്‍ കുപ്പായി, അസ്ലം നിലമ്പൂര്‍ എന്നിവരുടെ മധുര്യമുള്ള ശബ്ദവും പരിപാടി ഇമ്പമുളളതാക്കി. ശീതളിന്റെ നേതൃത്വത്തില്‍ വിവിധ ഇനം കലാവിരുന്നുകളും കാണികള്‍ നെഞ്ചിലേറ്റി പ്രോത്സാഹിപ്പിച്ചു. അബി ചുങ്കത്തറയുടെ അവതരണവും ഹൃദ്യമായിരുന്നു