Breaking News

തൊഴിയൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: തൊഴിയൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ തൊഴിയൂര്‍ മാളിയേക്കല്‍പ്പടിക്ക് സമീപം പരേതനായ തിയ്യത്തയില്‍ അബൂബക്കര്‍ മകന്‍ അഷറഫ് ചള്ളയില്‍ ആണ് മരിച്ചത്. അര്‍ബുദ ബാധിതനായി രണ്ട് മാസത്തോളം ചികില്‍സയിലായിരുന്നു.

ജുമൈലയാണ് ഭാര്യ. ഫാത്തിമ സഫ, മുഹമ്മദ് ഫായിസ് എന്നിവര്‍ മക്കളും ഷമീര്‍,മുസ്തഫ,പരേതനായ ഖമറുദ്ധീന്‍ എന്നിവര്‍ സഹോദരങ്ങളുമാണ് . ഖത്തറിലെ ഫാമിലി ഫുഡ് സെന്റര്‍ ജീവനക്കാരനായിരുന്നു.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകും