Breaking News

മൊബൈല്‍ രക്തദാന യൂണിറ്റുകളുടെ ശേഷി വര്‍ദ്ധിപ്പിച്ച് ഖത്തര്‍ ബ്ലഡ് സര്‍വീസസ്

അമാനുല്ല വടക്കാങ്ങര

ദോഹ. മൊബൈല്‍ രക്തദാന യൂണിറ്റുകളുടെ ശേഷി വര്‍ദ്ധിപ്പിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഖത്തര്‍ ബ്ലഡ് സര്‍വീസസ് (ക്യുബിഎസ്). രക്തത്തിന്റെയും രക്ത ഉല്‍പന്നങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് തയ്യാറെടുക്കുന്നതിനുമായാണ് മൊബൈല്‍ രക്തദാന യൂണിറ്റുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചതെന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് പുതിയ മൊബൈല്‍ രക്തദാന യൂണിറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്, അവ രക്തം ശേഖരിക്കാനും സംഭരിക്കാനും കൂടുതല്‍ ശേഷിയുള്ളതുമാണ് .

ഖത്തറിലെ എല്ലാ ആശുപത്രികള്‍ക്കും ഹെല്‍ത്ത് കെയര്‍ ക്ലിനിക്കുകള്‍ക്കുമായി രക്തത്തിന്റെയും രക്ത ഉല്‍പന്നങ്ങളുടെയും ശേഖരണത്തിനും വിതരണത്തിനുമുള്ള ഏക സ്ഥാപനമാണ് ക്യുബിഎസ് . നിലവില്‍ ക്യുബിഎസിന് അഞ്ച് മൊബൈല്‍ ഡോണര്‍ യൂണിറ്റുകളുണ്ട്.