Archived Articles

അല്‍ ജസീറ എക്‌സ്‌ചേഞ്ച് മെഗാ സമ്മാനം വിതരണം ചെയ്തു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ: അല്‍ ജസീറ എക്‌സ്‌ചേഞ്ച് മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴി പണമയച്ചവരില്‍ നിന്നും തെരഞ്ഞെടുത്ത വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആഗസ്ത് 31 വരെ മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴി പണമയച്ചവരില്‍ നിന്നുമാണ് ഭാഗ്യ ശാലികളെ തെരഞ്ഞെടുത്തത്.

അല്‍ ജസീറ എക്‌സ്‌ചേഞ്ചിന്റെ അല്‍ സദ്ദ് ശാഖയില്‍ നടന്ന നറുക്കെടുപ്പില്‍ ജനറല്‍ മാനേജര്‍ വിദ്യാ ശങ്കര്‍, എച്ച്. ആര്‍. മാനേജര്‍ ശ്യാം എസ് നായര്‍, ഓപറേഷന്‍ മാനേജര്‍ കെ. അഷ്‌റഫ്, ഐ.ടി.മാനേജര്‍ ഷൈന്‍ ടി പാറോത്ത്, ട്രാന്‍സ് ഫാസ്റ്റ് കണ്‍ട്രി മാനേജര്‍ ജിതേഷ് വടക്കത്ത് എന്നിവര്‍ പങ്കെടുത്തു

13 പേര്‍ക്ക് ആപ്പിള്‍ ഐ ഫോണ്‍ 13 ഉം ഒരാള്‍ക്ക് 100 ഗ്രാം സ്വര്‍ണവുമാണ് സമ്മാനം .
മണികണ്ഠ വര്‍മ ക്കാണ് മെഗാ സമ്മാനം. മുഹമ്മദ് മീരാജ് ഖാന്‍, മുഹമ്മദ് റഹ് മാന്‍ ഖാന്‍, ശൈഫുരാജ ജൈനുല്‍ ആബിദീന്‍, ജഗ്മല്‍ കര്‍ണി റാം, വിമിശ് വര്‍ഗീസ്, ഷഫ്‌റാസ് ഇസ് മാഈല്‍, സന്തോഷ് കുമാര്‍, ഗൗഹാര്‍ അഖ്ഥര്‍, മുഹമ്മദ് റുജൈല്‍, മുഹ് സിന്‍ പള്ളുപരമ്പില്‍ ഹംസ, സൈഫ് യഹ് യ , ഷിബു കണ്ടിയില്‍, മുഹമ്മദ് ആസിഫ് ശൈഖ് എന്നിവരാണ് ആപ്പിള്‍ ഐ ഫോണ്‍ 13 നേടിത്.

ട്രാന്‍സ് ഫാസ്റ്റിലെ സുബിന്‍ ബാബു മെഗാ സമ്മാനം വിതരണം ചെയ്തു