Archived Articles

കേരളീറ്റ് എഞ്ചിനീയര്‍സ് ഫോറം ഫുട്‌ബോള്‍ ഫിയസ്റ്റ നവംബര്‍ 11 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ വേള്‍ഡ് കപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളീറ്റ് എഞ്ചിനീയര്‍സ് ഫോറം ഫുട്‌ബോള്‍ ഫിയസ്റ്റ നവംബര്‍ 11 ന് അബു ഹമൂര്‍ ക്യാബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. വൈകുന്നേരം അഞ്ചു മണി മുതല്‍ എട്ടു മണി വരെ ആണ് പരിപാടി .

ജഗ്ഗ്‌ളിങ്, ബോട്ടില്‍ ചലഞ്ച്, കിഡ്‌സ് ഫുട്‌ബോള്‍, ലേഡീസ് പെനല്‍റ്റി, ക്യാപ്ഷന്‍ കോണ്ടെസ്റ്റ്, പെനാല്‍റ്റി ഷൂട്ടൗട്ട് തുടങ്ങിയവയാണ് മത്സര ഇനങ്ങള്‍.

കെ.ഇ.എഫ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും പങ്കെടുക്കാവുന്ന ഈ ഫിയസ്റ്റയില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍ 66868709/33367407 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക