Archived Articles

കേരളത്തില്‍ നിന്ന് സൈക്കിളില്‍ ലണ്ടനിലേക്ക് പുറപ്പെട്ട് ദോഹയിലെത്തിയ ഫായിസ് അഷ്‌റഫ് അലിക്ക് കള്‍ച്ചറല്‍ ഫോറത്തിന്റെ ആദരം

 

ദോഹ : കേരളത്തില്‍ നിന്ന് സൈക്കിളില്‍ ലണ്ടനിലേക്ക് പുറപ്പെട്ട് ദോഹയിലെത്തിയ ഫായിസ് അഷ്‌റഫ് അലിക്ക് കള്‍ച്ചറല്‍ ഫോറത്തിന്റെ ആദരം.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഹയ്യ കാര്‍ഡ് ഉപയോഗിച്ച് അബൂ സംറ അതിര്‍ത്തി കടന്നെത്തിയ ആദ്യ അന്താരാഷ്ട്രാ യാത്രക്കാരന്‍ കൂടിയായ കോഴിക്കോട് തലക്കുലത്തൂര്‍ സ്വദേശി ഫായിസ് അഷ്‌റഫ് അലിയെ കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

കേരളത്തിന്റെ ഫുട്ബാള്‍ ആവേശം പ്രവാസി മലയാളികളുടെ ആരവങ്ങളിലേക്ക് ചേര്‍ത്ത ഫായിസിനെ ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ പൊന്നാടയണിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് ഖത്തര്‍ ദേശീയ ടീമിന്റെ ലോകകപ്പ് ജഴ്‌സി സമ്മാനിച്ചു. ജില്ലാ സെക്രട്ടറിമാരായ റഹീം വേങ്ങേരി, യാസര്‍ പൈങ്ങോട്ടായ്,അംജദ് കൊടുവള്ളി, ജില്ലാക്കമ്മറ്റിയംഗങ്ങളായ സൈനുദ്ദീന്‍ നാദാപുരം, റബീഅ് സമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളത്തില്‍ നിന്ന് സൈക്കിളില്‍ ലണ്ടനിലേക്ക് പുറപ്പെട്ട ഫായിസ് ചൊവ്വാഴ്ച പുലര്‍ച്ചയാണ് അബൂ സംറ അതിര്‍ത്തി വഴി ഹയ്യ കാര്‍ഡ് ഉപയോഗിച്ച് ഖത്തറിലേക്ക് പ്രവേശിച്ച് ഖത്തര്‍ ലോകകപ്പിന് കരമാര്‍ഗ്ഗമെത്തുന്ന ആദ്യ ഫുട്ബാള്‍ പ്രേമി എന്ന അംഗീകാരം സ്വന്തമാക്കിയത്.

 

Related Articles

Back to top button
error: Content is protected !!