Archived Articles

തിങ്കളാഴ്ചകളില്‍ വെറും 10 റിയാലിന് അടിപൊളി ബ്രേക്ക്ഫാസ്റ്റ് ബൊഫെയുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

അമാനുല്ല വടക്കാങ്ങര

ദോഹ. ചുരുങ്ങിയ നിരക്കില്‍ മികച്ച ഭക്ഷണ വിഭവങ്ങള്‍ നല്‍കി സാധാരണക്കാരുടെ പ്രിയപ്പെട്ട റസ്റ്റോറന്റായി മാറിയ ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് തിങ്കളാഴ്ചകളില്‍ വെറും 10 റിയാലിന് അടിപൊളി ബ്രേക്ക്ഫാസ്റ്റ് ബൊഫെയൊരുക്കുന്നു.
നാടന്‍ പോത്തിറച്ചി കറിവെച്ചത് , മത്തി പച്ച മാങ്ങയിട്ട് കറിവെച്ചത് , ചെറുപയര്‍ കറി, വെള്ളപ്പം, ഇടിയപ്പം, ചൂട് പൊറോട്ട,ചൂട് നെയ് പത്തില്‍ എന്നിവയാണ് ബ്രേക്ക്ഫാസ്റ്റ് ബൊഫെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും രാവിലെ 7 മണിക്ക് തന്നെ ബൊഫെ ആരംഭിക്കുമെന്നും ഗള്‍ഫ് ഗാര്‍ഡന്‍ മാനേജര്‍ അലി വള്ളിയാട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.