Breaking News

റാസ് ബു അബൗദ് ബീച്ചിന്റെ വികസനം പൂര്‍ത്തിയായി

അമാനുല്ല വടക്കാങ്ങര
ദോഹ. ബീച്ച് 974 എന്നറിയപ്പെടുന്ന റാസ് ബു അബൗദ് ബീച്ചിന്റെ വികസനം പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. ഇതോടെ ഖത്തറില്‍ ഒരു വൈറ്റ്-സാന്‍ഡ് ബീച്ച് കൂടി പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു.

രാജ്യത്തെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുമായി സഹകരിച്ചാണ്, റാസ് ബു അബൗദ് ബീച്ച് വികസന പദ്ധതിയുടെ പൂര്‍ത്തീകരിച്ചത്.