Archived Articles

ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍കെറ്റ് ഗ്രാന്‍ഡ് ഗോള്‍ഡന്‍ ഡീല്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ :രാജ്യത്തെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രൊമോഷനായ ഗ്രാന്‍ഡ് ഗോള്‍ഡന്‍ ഡീല്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഏഷ്യന്‍ ടൗണില്‍ വെച്ച് നടന്നു.

500 ഗ്രാം,250 ഗ്രാം ,100 ഗ്രാം വീതം ഗോള്‍ഡന്‍ കപ്പ് ഓരോരുത്തര്‍ക്കും 32 പേര്‍ക്ക് 8 ഗ്രാം വീതം ഗോള്‍ഡ് മെഡലുമാണ് ഗ്രാന്‍ഡ് ഗോള്‍ഡന്‍ ഡീല്‍ പ്രൊമോഷനിലെ വിജയികള്‍ക്ക് ലഭിച്ചത്.

2022 ജൂലൈ 7 നു തുടങ്ങി 2022 ഒക്ടോബര്‍ 5 വരെ നീണ്ടു നില്‍ക്കുന്ന ഈ മെഗാ പ്രൊമോഷനില്‍ ഗ്രാന്‍ഡിന്റെ ഏതു ഔട്‌ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പാര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാവര്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാമായിരുന്നു.

ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.