Archived Articles

മാനോ ദെ ദിയോസ് ‘ദൈവത്തിന്റെ കൈ കഥ പറയുന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഫുട്ബാള്‍ ഇതിഹാസം ഡിഗോ മറഡോണയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എ വി ഫര്‍ദീസ് എഴുതിയ ‘മാനോ ദെ ദിയോസ്’ അഥവാ ദൈവത്തിന്റെ കൈ കഥപറയുന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ലോകകപ്പ് ഫുട്ബാളിന് അരങ്ങൊരുങ്ങുന്ന ഖത്തറില്‍ നടന്നു.

റേഡിയോ മലയാളം 98.6 സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ മുഹമ്മദ് ഈസയില്‍ നിന്നും റേഡിയോ മലയാളം 98.6 സി ഇ ഒ അന്‍വര്‍ ഹുസൈന്‍ കവര്‍ ഏറ്റുവാങ്ങി.
കളിക്കളത്തിലെ മാജിക്കല്‍ റിയലിസമെന്ന് വിശേഷിപ്പിക്കാവുന്ന മറഡോണ പൊലിഞ്ഞു പോയെങ്കിലും ലോകമെങ്ങുമുള്ള ഫുട്ബാള്‍ ആരാധകര്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ നെഞ്ചിലേറ്റുന്നുണ്ടെന്ന് കവര്‍ പ്രകാശനം ചെയ്ത് സംസാരിച്ച കെ മുഹമ്മദ് ഈസ അഭിപ്രായപ്പെട്ടു. ലാറ്റിനമേരിക്കന്‍ രാജ്യത്തിനു വേണ്ടിയാണ് മറഡോണ കളിച്ചതെങ്കിലും ലോകജനത അദ്ദേഹത്തെ തങ്ങളുടെ താരമായാണ് കണ്ടിരുന്നതെന്ന് അന്‍വര്‍ ഹുസൈന്‍ പറഞ്ഞു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലാണ് മാനോ ദെ ദിയോസാ പ്രകാശനം ചെയ്യുന്നത്. ലിപി ബുക്സാണ് പ്രസാധകര്‍.

റേഡിയോ മലയാളം ആര്‍ ജെ പാര്‍വതി, ഇന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ ഷഫീക് അറക്കല്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി കായിക മാധ്യമ പ്രവര്‍ത്തകരും റേഡിയോ ജോക്കികളും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ കവര്‍ പുറത്തുവിട്ടു

 

Related Articles

Back to top button
error: Content is protected !!