
Breaking News
എച്ച്എംസിയുടെ ഐഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ആശുപത്രി പിതാവ് അമീര്‍ ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ വടക്കന്‍ ഭാഗത്തുള്ള ടെന്‍ബെക്ക് ഏരിയയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഐഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ഹോസ്പിറ്റല്‍ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് ശേഷം, അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള ആശുപത്രിയിലെ വിവിധ സൗകര്യങ്ങള്‍ പിതാവ് അമീര്‍ സന്ദര്‍ശിച്ചു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിലെ വൈദ്യ പരിചരണത്തെക്കുറിച്ചും രോഗികള്‍ക്കുള്ള പ്രത്യേക ചികിത്സാ സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നിരവധി പ്രമുഖരായ ശൈഖുമാര്‍, തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.