Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ഖത്തറിലെ പഴയകാല പ്രവാസിയും അല്‍മാന കാര്‍ കമ്പനിയുടെ മേനേജറും ,പഴയ കാല ചന്ദ്രിക റീഡേഴ്‌സ് ഫോറം മുന്‍ തൃശ്ശൂര്‍ ജില്ല പ്രസിഡന്റുമായിരുന്ന എന്‍.ടി. അബു ബക്കര്‍ ഹാജിയാണ് നിര്യാതനായത്. 82 വയസ്സായിരുന്നു.

ഭാര്യമാര്‍:പരേതയായ ഫാത്തിമത്ത് സുഹറ, താഹിറ
മക്കള്‍:ഷഹീന ഷുക്കൂര്‍, ഷാജിദ ഹഖ്, ഷഹീന്‍, സുമയ്യ ഹിളര്‍, സാജിദ്, സാലിഹാ ഷൗക്കത്ത്, യഹിയ.
മരുമക്കള്‍:ഷുക്കൂര്‍, ഹഖ്, ഷബാന ഷഹീന്‍, ഹിളര്‍, സോയ സാജിദ്, ഷൗക്കത്ത്
ഖബറടക്കം ഇന്ന് മഗ്‌രിബ് നമസ്‌കാരാനന്തരം തയ്ക്കടവ് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

കെ.എം.സി.സി. തൃശുര്‍ ജില്ലാ പ്രസിഡണ്ട് എന്‍.ടി. നാസറിന്റെ പിതൃസഹോദരനാണ് .

Related Articles

Back to top button
error: Content is protected !!