Breaking News

ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി ഗോണ്‍സാലോ റാമോസ്

റഷാദ് മുബാറക്

ദോഹ. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി ഗോണ്‍സാലോ റാമോസ് . സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിലാണ് ക്രിസ്ത്യാനോ റൊണാള്‍ഡോക്ക് പകരക്കാരനായിറങ്ങിയ 21 കാരനായ ഗോണ്‍സാലോ റാമോസ് ചരിത്രം കുറിച്ചത്.

2002ല്‍ ജര്‍മ്മനിക്കായി മിറോസ്ലാവ് ക്ലോസെയ്ക്ക് ശേഷം തന്റെ ആദ്യ ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.