Breaking News

ഫിഫ 2022 സംഘാടന മികവിന് ഖത്തറിനെ അഭിനന്ദിച്ച് ബില്‍ ഗേറ്റ്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 സംഘാടന മികവിന് ഖത്തറിനെ അഭിനന്ദിച്ച് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയര്‍ ബില്‍ ഗേറ്റ്‌സ് . സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുമായുളള കൂടിക്കാഴ്ചയിലാണ് ഏറ്റവും മികച്ച രീതിയില്‍ ലോകകപ്പ് നടത്തുന്ന ഖത്തറിനെ അഭിനന്ദിച്ചത്.
കൂടിക്കാഴ്ചയില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനും കൃഷി, ആരോഗ്യ മേഖലകളിലെ സഹകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്തു.