Breaking News

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ ഇന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ. നിരവധി അട്ടിമറി വിജയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ ഇന്ന് . ഇന്ന് രാത്രി 10 മണിക്ക് നിലവിലെ റണ്ണേര്‍സ് അപ്പായ ക്രൊയേഷ്യയും അര്‍ജന്റീനയും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.

ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍പ്പെട്ട അര്‍ജന്റീനയും നിലവിലെ റണ്ണേര്‍സ് അപ്പായ ക്രൊയേഷ്യയും തമ്മിലുള്ള പോരാട്ടം പ്രവചനങ്ങള്‍ക്കതീതമാകുമെന്നതിനാല്‍ ഏത് ടീം ഫൈനലിലെത്തുമെന്നറിയാന്‍ കളി കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരും.