Breaking News

ഡിസംബര്‍ 18 ഖത്തറില്‍ പൊതു അവധി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാനെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്.

ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മല്‍സരവും ഡിസംബര്‍ 18 നാണ് എന്നത് ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ലുസൈല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനല്‍ നടക്കുക