പുതിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ച് ഖത്തര്‍ യൂണിവേര്‍സിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: പുതിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ച് ഖത്തര്‍ യൂണിവേര്‍സിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.
ഖത്തരികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ തലങ്ങളിലെ ട്യൂഷന്‍ ഫീസും എല്ലാ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും സര്‍വകലാശാലാ ഭവന ഫീസും വര്‍ദ്ധിപ്പിച്ചാണ് ഖത്തര്‍ സര്‍വകലാശാല പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ചത്.
യൂണിവേഴ്സിറ്റി അംഗീകരിച്ച ഭേദഗതികള്‍ അനുസരിച്ച്, കോളേജ് ഓഫ് എഡ്യൂക്കേഷന്‍, കോളേജ് ഓഫ് ലോ, കോളേജ് ഓഫ് ശരിയ, ഇസ്ലാമിക് സ്റ്റഡീസ് , ആര്‍ട്‌സ് , സയന്‍സ് എന്നിവയുടെ കോഴ്സുകള്‍ക്കും കോളേജിലെ സാഹിത്യ കോഴ്സുകള്‍ക്കും ബാച്ചിലേഴ്സ് ലെവലിന്റെ പുതിയ ട്യൂഷന്‍ ഫീസ് 1100 റിയാലാണ് .
കോളേജ് ഓഫ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഇക്കണോമിക്സ്, കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സ്, കോളേജ് ഓഫ് നഴ്സിംഗ്, പ്രോഗ്രാം ഫൗണ്ടേഷന്‍ എന്നിവയുടെ കോഴ്സുകള്‍ക്കും ആര്‍ട്സ് ആന്‍ഡ് സയന്‍സസ് കോളേജിലെ സയന്റിഫിക് കോഴ്സുകള്‍ക്കും മണിക്കൂറിന് 1200 റിയാലാണ് പുതിയ ഫീസ്.
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോളേജ് ഓഫ് ഫാര്‍മസി, അറബിക് ഭാഷാ പ്രോഗ്രാം എന്നിവയിലെ കോഴ്സുകളുടെ ട്യൂഷന്‍ ഫീസ് മണിക്കൂറിന് 1400 റിയാലായി ഉയര്‍ന്നപ്പോള്‍ മെഡിസിന്‍, ഡെന്റിസ്ട്രി കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം വര്‍ഷ വാര്‍ഷിക ഫീസ് 38000 റിയാലും രണ്ടും മൂന്നും വര്‍ഷങ്ങളില്‍72,000 റിയാലുമാണ്.
നാലാം വര്‍ഷത്തേക്കുള്ള ഫീസ് 108,000 റിയാലും അഞ്ചാമത്തെയും ആറാമത്തെയും വര്‍ഷങ്ങളില്‍ 138,000 റിയാലായിരിക്കുമെന്നും യൂണിവേര്‍സിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.