Breaking News

ഉമ്മു ബിഷറിലെ നടപ്പാതയും സൈക്കിള്‍ പാതയും പൂര്‍ത്തിയാക്കിയതായി അഷ് ഗാല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഉം ബിഷറിലെ സൈക്കിള്‍ പാതയുടെയും നടപ്പാതയുടെയും എല്ലാ പ്രധാന ജോലികളും പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.

പുതിയ അല്‍ വക്ര റോഡിലെ സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ സിഗ്‌നല്‍ മുതല്‍ ബര്‍വ റിയല്‍ എസ്റ്റേറ്റിലെ മദീനത്ന ഏരിയ വരെ ദോഹ എക്സ്പ്രസ് വേ വാക്ക്വേ വരെ 5 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതാണ് ഖത്തറില്‍ സൈക്കിള്‍ പാതകളെ ബന്ധിപ്പിക്കുന്ന ശൃംഖല സ്ഥാപിക്കുന്നതിനായി ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയുടെ പദ്ധതിയുടെ ഭാഗമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

നടപ്പാതയില്‍ നൂറുകണക്കിന് നാടന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിളക്കുകളാണ് പാതയുടെ മറ്റൊരു സവിശേഷത.
ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടപ്പാത സ്ഥാപിക്കുന്നത് പൗരന്മാരെയും താമസക്കാരെയും കായിക പരിശീലനങ്ങള്‍ക്ക് പ്രേരിപ്പിക്കും. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിളുകള്‍ക്കും, സൗകര്യമൊരുക്കുന്ന കേന്ദ്ര പൊതു പാര്‍ക്കുകള്‍ നിര്‍മ്മിച്ച് സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.

 

Related Articles

Back to top button
error: Content is protected !!