Breaking NewsUncategorized

ഖത്തറിന്റെ രണ്ടാമത്തെ ക്ലീന്‍ എനര്‍ജി പ്ലാന്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും


അമാനുല്ല വടക്കാങ്ങര

ദോഹ: സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുമായി ഖത്തറിന്റെ രണ്ടാമത്തെ ക്ലീന്‍ എനര്‍ജി പ്ലാന്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും.

ഫിഫ 2022 ലോകകപ്പ് സമയത്ത് പൊതുഗതാഗതത്തിന്റെ 25 ശതമാനവും ക്ലീന്‍ എനര്‍ജിയാണ് ഉപയോഗിച്ചത്. അത് പരിസ്ഥിതി സൗഹൃദമായിരുന്നുവെന്ന് അടുത്തിടെ ഖത്തര്‍ ടിവിയോട് സംസാരിക്കവേ
ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി പറഞ്ഞു. ‘ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 പ്രകാരം ഖത്തറിന്റെ ശുദ്ധമായ ഊര്‍ജ്ജ പദ്ധതിയുടെ രണ്ടാം ഭാഗം ഞങ്ങള്‍ സെപ്റ്റംബറില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫിഫ 2022 ഖത്തറിന്റെ ഗതാഗത സംവിധാനത്തിന് ഒരു പൈതൃകം സൃഷ്ടിച്ചു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ലെഗസിക്ക് നന്ദി പറഞ്ഞ് ഖത്തറിലെ പൊതുഗതാഗത സംവിധാനം പൂര്‍ണമായും വൈദ്യുത സംവിധാനമാക്കി മാറ്റും.

ഇപ്പോള്‍ ഖത്തറിന് പരിസ്ഥിതി സൗഹൃദ ബസുകളുള്ള വിപുലമായ സുസ്ഥിര ഗതാഗത സംവിധാനമുണ്ട്. പൊതുഗതാഗത ബസുകള്‍ക്ക് പുറമേ, മൊവാസലാത്ത് (കര്‍വ) സ്‌കൂളുകള്‍ക്കായി ഏകദേശം 2,500 പരിസ്ഥിതി സൗഹൃദ ബസുകള്‍ വിന്യസിച്ചു, ദിനംപ്രതി 60,000 വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!