ഈസക്കയെ ഓര്‍ത്തും പറഞ്ഞും മലപ്പുറം

ദോഹ. കഴിഞ്ഞ ബുധനാഴ്ച ദോഹയില്‍ നിര്യാതനായ കെ.മുഹമ്മദ് ഈസ എന്ന ഈസക്ക ജനങ്ങളില്‍ എന്തുമാത്രം സ്വീകാര്യനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഖത്തറിലും നാട്ടിലുമൊക്കെ നടക്കുന്ന അനുസ്മരണ ചടങ്ങുകള്‍.
ഈസക്കയെ ഓര്‍ത്തും പറഞ്ഞും’ എന്ന പേരില്‍ കഴിഞ്ഞ ദിവസം മലപ്പുറം ഭാഷാസമര സ്മാരകത്തില്‍ വെച്ച് നടന്ന ഈസക്ക അനുസ്മരണ സംഗമം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി , കെ.പി.എ മജീദ് , ആബിദ് ഹുസൈന് തങ്ങള്‍, സി.പി സൈദലവി, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഖത്തര്‍ കെഎംസിസി പ്രസിഡണ്ട് ഡോ.അബ്ദുസ്സമദ് തുടങ്ങി പ്രമുഖ നേതാക്കള്‍ ഈസക്കയെ അനുസ്മരിച്ച് സംസാരിച്ചു.

ഖത്തറിലെ പോലെ തന്നെ നാട്ടിലും വിവിധയിടങ്ങളിലായി നടക്കുന്ന അനുസ്മരണ സംഗമങ്ങള്‍ ഈസക്കയുടെ വിരഹം എത്രത്തോളം വേദനിപ്പിക്കുന്നതാണെന്നതിന് തെളിവാണ്.