Breaking News
നിയമലംഘനം നടത്തിയ ക്‌ളിനിക്കുകള്‍ക്കെതിരെ നിയമ നടപടികളുമായി ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംരക്ഷണ പ്രാക്ടീഷണര്‍മാരുടെ പ്രകടനം മേല്‍നോട്ടം വഹിക്കുന്നതിനും ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും മന്ത്രാലയം സ്വീകരിച്ച നയങ്ങളും അവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയം നിയന്ത്രണ നടപടികള്‍ ശക്തമാക്കുന്നു.
നിയമ വ്യവസ്ഥകള്‍ പാലിക്കാത്ത രണ്ട് സ്വകാര്യ ഡെന്റല്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടിയതായി ആരോഗ്യ മന്ത്രാലയം
അറിയിച്ചു.
ഒരു സ്വകാര്യ പോഷകാഹാര കേന്ദ്രവും താല്‍ക്കാലികമായി അടച്ചുപൂട്ടി.
കൂടാതെ, ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ലംഘിച്ചതിന് സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെ നാല് യൂണിറ്റുകള്‍ ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. മിക്ക ലംഘനങ്ങളിലും പ്രൊഫഷണല്‍ ലൈസന്‍സുകളുടെ പരിധിക്കപ്പുറം പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംരക്ഷണ വിദഗ്ധരാണ് ഉള്‍പ്പെട്ടത്.