Breaking NewsUncategorized

എക്സ്പോ 2023 ദോഹ വേദിയില്‍ ഫുഡ് ആന്‍ഡ് ബിവറേജ് കിയോസ്‌കുകള്‍ക്ക് അവസരം


അമാനുല്ല വടക്കാങ്ങര

ദോഹ: ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ഖത്തറില്‍ നടക്കുന്ന എക്സ്പോ 2023 ദോഹ വേദിയില്‍ ഫുഡ് ആന്‍ഡ് ബിവറേജ് കിയോസ്‌ക് തുടങ്ങാനവസരം. ഖത്തറിലുള്ള സ്ഥാപനങ്ങള്‍ക്കും വിദേശത്തുള്ള ബ്രാന്‍ഡുകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ ലൈനിലാണ് സമര്‍പ്പിക്കേണ്ടത്. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഹോര്‍ട്ടികള്‍ചര്‍ എക്‌സ്‌പോയില്‍ എണ്‍പതിലധികം രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷത്തോളം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

ഖത്തരി, ഇന്ത്യന്‍, ഫിലിപ്പിനോ, ചൈനീസ്, കൊറിയന്‍, തായ്, ജിസിസി, ഈജിപ്ഷ്യന്‍, ലെബനീസ്, ടര്‍ക്കിഷ്, ലാറ്റിന്‍ അമേരിക്കന്‍ തുടങ്ങിയ ഭക്ഷണങ്ങളുടെ കിസോസ്‌കുകളാകാമെന്ന് സംഘാടകര്‍ അറിയിച്ചു.

അപേക്ഷകര്‍ക്ക് 4 ചതുരശ്രമീറ്റര്‍, 8 മീറ്റര്‍ എന്നിങ്ങനെ ഏതെങ്കിലും സൈസ് കിയോസ്‌ക് തിരഞ്ഞെടുക്കാം . ഫുഡ് ട്രക്കും അനുവദിക്കും. ഇലക്ട്രിക് അടുക്കള മാത്രമേ അനുവദിക്കൂ. ഗ്യാസും കരിയും കര്‍ശനമായി നിരോധിക്കും.
ആറ് മാസത്തേക്കാണ് കരാര്‍. റസ്റ്റോറന്റ് തുടര്‍ച്ചയായി 5 ദിവസത്തില്‍ കൂടുതല്‍ അടച്ചിട്ടാല്‍ കരാര്‍ റദ്ദാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.dohaexpo2023.gov.qa/en/take-part/food-beverages/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Related Articles

Back to top button
error: Content is protected !!