Uncategorized
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി യു.എ.ഇ പ്രകാശനം നാളെ
ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പിന്റെ യു.എ.ഇ പ്രകാശനം നാളെ വൈകുന്നേരം 5.30 ന് ഷാര്‍ജ സഫാരി മാളില്‍ നടക്കും.
സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട് ഡയറക്ടറി പ്രകാശനം ചെയ്യും. പ്രമുഖ പ്രവാസി സംരംഭകനും മിറാള്‍ഡ ഗോള്‍ഡ് ഡയറക്ടറുമായ ഡോ. മുഹമ്മദുണ്ണി ഒളകര ആദ്യ പ്രതി ഏറ്റുവാങ്ങും.
സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.