Uncategorized

ശക്തമായ പൊടിക്കാറ്റ് അല്‍ ഖോര്‍ കാര്‍ണിവല്‍ നീട്ടിവെച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: അല്‍ ഖോര്‍ കാര്‍ണിവല്‍ നീട്ടിവെച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അല്‍ ബെയ്ത് സ്റ്റേഡിയം പാര്‍ക്കില്‍ ഇന്നു തുടങ്ങാനിരുന്ന അല്‍ ഖോര്‍ കാര്‍ണിവല്‍ നീട്ടിവെച്ചതായി സംഘാടകര്‍ അറിയിച്ചു. നാളെയും ഇതേ അവസ്ഥ തുടര്‍ന്നേക്കുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചയാണ് കാര്‍ണിവല്‍ ആരംഭിക്കുക.

പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിനോദ വാണിജ്യമേളയാണിത്. ദിവസവും ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി പത്ത് മണിവരെയാണ് കാര്‍ണിവലിന്റെ സമയം.

ആകര്‍ഷകമായ റൈഡുകള്‍, വിവിധ തരം സാംസ്‌കാരിക പരിപാടികള്‍, കുടുംബസമേതമുള്ള ഷോപ്പിങ് എന്നിവയ്ക്ക് പുറമെ കലാസാംസ്‌കാരിക പ്രകടനങ്ങളും വിഷ്വല്‍ ഡിസ്പ്ലേകളും അല്‍ ഖോര്‍ കാര്‍ണിവലിനെ സവിശേഷമാക്കും.

രുചി വൈവിധ്യങ്ങളാല്‍ സമൃദ്ധമായ ഭക്ഷണശാലകളും ഫുഡ് കൗണ്ടറുകളും കാര്‍ണിവലിനെ സവിശേഷമാക്കും

Related Articles

169 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!