Uncategorized
നിയാര്‍ക്ക് കുവൈറ്റ് ചാപ്റ്റര്‍ ചെയര്മാന് ബഷീര്‍ അബൂബക്കറിന് ദോഹയില്‍ സ്വീകരണം
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ നിയാര്‍ക്ക് കുവൈറ്റ് ചാപ്റ്റര്‍ ചെയര്മാന് ബഷീര്‍ അബൂബക്കറിന് ദോഹയിലെ ഹയാത്ത് റീജന്‍സി ഹോട്ടലില്‍ സ്വീകരണം നല്കി.
ചടങ്ങില്‍ നിയാര്‍ക്ക് ഗ്ലോബല്‍ ചെയര്മാന് അഷ്റഫ് കെ പി (എംഡി വെല്‍കെയര്‍ ഫാര്‍മസി), ഗ്ലോബല്‍ വൈസ് ചെയര്മാന് ഹമീദ് എം ടി, ഖത്തര്‍ ചാപ്റ്റര്‍ ആക്ടിംഗ് ചെയര്മാന് ഖാലിദ് സി പി, ജനറല്‍ സെക്രട്ടറി ഷാനഹാസ് എടോടി, തുടങ്ങിയവര്‍ ചേര്‍ന്ന് ബഷീര്‍ അബൂബക്കറിന് ഉപഹാരം സമര്‍പ്പിച്ചു.
ബഷീര്‍ അബൂബക്കര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.