Uncategorized
സുസ്ഥിരതാ പാഠങ്ങള്‍ പഠിപ്പിക്കുന്നതിനായി എക്സ്പോ ടീം 154 സ്‌കൂളുകള്‍ സന്ദര്‍ശിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: എക്സ്പോ 2023 ദോഹയിലെ വിദഗ്ധ സംഘങ്ങള്‍ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി 154 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു.
സുസ്ഥിരത, സസ്യകൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന നിരവധി ബോധവല്‍ക്കരണ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും ടീമുകള്‍ അവതരിപ്പിച്ചു.
സുസ്ഥിരതാ ആശയങ്ങളെക്കുറിച്ചും നമ്മുടെ ഇന്നത്തെ തലമുറയ്ക്കും വരാനിരിക്കുന്നവര്‍ക്കും വേണ്ടിയുള്ള വിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള കഴിവിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കിയതായി എക്സ്പോ 2023 ദോഹ സംഘാടക സമിതി എക്സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍ പറഞ്ഞു