Uncategorized

ഖത്തറില്‍ ആവേശകരമായി വളാഞ്ചേരി മേള സീസണ്‍ 4

ദോഹ. ഖത്തറില്‍ ആവേശകരമായി വളാഞ്ചേരി മേള സീസണ്‍ 4. ഫേസ് വളാഞ്ചേരിയുടെ കായിക മാമാങ്കത്തിന് തിരശീല വീണു. അക്ഷരാര്‍ത്ഥത്തില്‍ ദോഹ മോഡേണ്‍ സ്‌കൂള്‍ ഗ്രൗണ്ട് വളാഞ്ചേരി പ്രദേശത്തുകാരുടെ സാനിധ്യം കൊണ്ട് നിറഞ്ഞു കവിഞ്ഞു.

വീറും വാശിയും നിറഞ്ഞ കായിക മത്സരങ്ങള്‍ പുല്‍ത്തകിടില്‍ അരങ്ങേറിയപ്പോള്‍, ഒരിഞ്ചു പോലും വിട്ട് കൊടുക്കാന്‍ തയ്യാറാകാതെ വനിതകളും,
കുട്ടികളുടെ കുസൃതി കളികളും കൂടി ഗ്രൗണ്ടില്‍ മാറ്റുരച്ച സമയം പോയിന്റ് ടേബിളിലെ അക്കങ്ങങ്ങള്‍ മാറി മറിഞ്ഞു.

ആകാംഷയുടെ മുള്‍മുനയില്‍ കായിക പ്രേമികളെ ആവേശത്തിലാക്കി ഓവറോള്‍ കിരീടം
ആര്‍ക്കെന്ന ചോദ്യത്തിന് പരിസമാപ്തികുറിച്ചു പട്ടാമ്പി റോഡ് കനക കിരീടത്തില്‍ മുത്തമിട്ടപ്പോള്‍
തലനാഴികക്കരികില്‍ പെരിന്തല്‍മണ്ണ റോഡിനു റണ്ണേഴ്സ് കിരീടം ചൂടേണ്ടിവന്നു.
സെക്കന്റ് റണ്ണേഴ്സ് പട്ടം കാലിക്കറ്റ് റോഡും,മികച്ച പ്രകടനം കാഴ്ചവെച്ചു കുറ്റിപ്പുറം റോഡും വളാഞ്ചേരി മേള സീസണ്‍ 4 ന് കുതിപ്പേകി.

ഫേസ് വളാഞ്ചേരി പ്രസിഡന്റ് സൈഫ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് എഇഒ നവാസ് സാര്‍ ഉദ്ഘടനം ചെയ്തു
ഇരിമ്പിളിയം മുന്‍ പഞ്ചായത്ത് മെമ്പറും എ എം യു പി സ്‌കൂള്‍ മുന്‍ ഹെഡ് മിസ്ട്രസുമായിരുന്ന നദീറ ടീച്ചറും വളാഞ്ചേരി മേള സീസണ്‍ 4 മുഖ്യ അതിഥിയായി
അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ഷാജി ഹുസ്സൈന്‍,ഫൈറൂസ് അബൂബക്കര്‍,ഡോ.ഹമീദ്,കമറുദ്ധീന്‍ കെ ടി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സുബ്ഹാന്‍,നിസാര്‍,കരീം,താഹിര്‍,മുസാദിഖ്,ജാസിം ഖമര്‍ പി കെ ഷാഫി എന്നിവരും സംസാരിച്ചു

4 ടീമുകള്‍ മത്സരിച്ച മേളയില്‍ മദനി വളാഞ്ചേരി,ഷംനാദ് കെ പി ,ജംഷി കഞ്ഞിപ്പുര സക്കീര്‍ വെണ്ടല്ലൂര്‍ എന്നിവരായിരുന്നു വിവിധ ടീം ക്യാപ്റ്റന്മാര്‍

ഫുട്‌ബോള്‍,വടംവലി,ബാഡ്മിന്റണ്‍,പെനാല്‍റ്റി ഷൂട്ട് ഔട്ട്,ബോള്‍ ഔട്ട് എന്നീ കായിക മത്സരങ്ങളില്‍ നിന്ന് നൂറുകണിക്കിന് കായിക താരങ്ങളും വനിതകളുടെയും കുട്ടികളുടെയും വിവിധ മത്സരങ്ങളും വളാഞ്ചേരി മേളക്ക് മാറ്റ് കൂട്ടി

ഫേസ് വളാഞ്ചേരി ജനറല്‍ സെക്രട്ടറി അജ്‌നാസ് ആലുങ്ങല്‍ സ്വാഗതവും ട്രഷറര്‍ ഷംനാദ് കെ പി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!