Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറില്‍ പുതിയ വാഹന നമ്പറുകള്‍ സ്വന്തമാക്കുന്നതിനുള്ള ഓക് ഷന്‍ ഡിസംബര്‍ 18 ന് ആരംഭിക്കും

ദോഹ: ഖത്തറില്‍ പുതിയ വാഹന നമ്പറുകള്‍ സ്വന്തമാക്കുന്നതിനുള്ള ഓക് ഷന്‍ ഡിസംബര്‍ 18 ന് ആരംഭിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. സൂം ആപ്പിലൂടെയാണ് ലേലം നടക്കുക. താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് ഒരു നമ്പര്‍ തിരഞ്ഞെടുക്കുകയും ഡെപ്പോസിറ്റ് അടച്ച് നിശ്ചിത സമയത്തിനായി കാത്തിരിക്കാം. ഒരു നമ്പറിന് ഒരാള്‍ മാത്രം താല്‍പ്പര്യം കാണിച്ചാല്‍, പറഞ്ഞ വിലയ്ക്ക് നമ്പര്‍ വില്‍ക്കും. എന്നാല്‍, ഒന്നിലധികം ആളുകള്‍ ഒരു നിര്‍ദ്ദിഷ്ട നമ്പര്‍ പ്ലേറ്റ് തിരഞ്ഞെടുത്താല്‍, ‘താല്‍പ്പര്യമുള്ളവര്‍ക്കിടയില്‍ ഒരു ഇന്റേണല്‍ ബിഡ്ഡിംഗ് നടത്തും,’ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇലക്ട്രോണിക് സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം, ഡിപ്പാര്‍ട്ട്മെന്റ് പലപ്പോഴും നടത്തുന്ന ലേലങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഒക്ടോബറിലാണ് ‘സൂം’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

Related Articles

Back to top button