Uncategorized

പൊതു റോഡില്‍ അപകടകരമായ രീതിയില്‍ മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് നടത്തിയതിന് ഖത്തറില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രികനെ അറസ്റ്റ് ചെയ്തു


അമാനുല്ല വടക്കാങ്ങര

ദോഹ: തന്റെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ പൊതു റോഡില്‍ അപകടകരമായ മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് നടത്തിയതിന് ഖത്തറില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രികനെ അറസ്റ്റ് ചെയ്തു

ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ പൊതു റോഡില്‍ വിവിധ സാഹസിക കൃത്യങ്ങള്‍ കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നടപടി.
മോട്ടോര്‍ സൈക്കിള്‍ പിടിച്ചെടുത്തതായും ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം ഷെയര്‍ ചെയ്ത വീഡിയോയില്‍ മോട്ടോര്‍ സൈക്കിള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നത് കാണാം. ഇത്തരം ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള തടവ് ശിക്ഷയും 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയുാണ് ട്രാഫിക് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നിരന്തരം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന മന്ത്രാലയം, അത്തരം നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!