Breaking NewsUncategorized
ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
ദോഹ. ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. ദോഹയിലെ അബു ഈസ മാര്‍ക്കറ്റിംഗ് കമ്പനിയിലെ ജോലിക്കാരനായിരുന്ന കണ്ണൂര്‍ വാരം സ്വദേശി മുനവിര്‍ മന്‍സിലില്‍ ഷമീര്‍ (46) ആണ് മരിച്ചത്.
പിതാവ് പരേതനായ മുസ്തഫ കൈതപ്പുറം .മാതാവ് സൈനബ .
ഭാര്യ ഹഫീഫ .
3 മക്കളുണ്ട് .
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു