Breaking News

ഖത്തര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഭവന്‍സ് പബ്ലിക്ക് സ്‌ക്കൂളിന് ഒന്നാം സ്ഥാനം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഭവന്‍സ് പബ്ലിക്ക് സ്‌ക്കൂളിന് ഒന്നാം സ്ഥാനം. ഭാവി ശാസ്ത്രലോകത്തിന് ഭവന്‍സിന്റെ വാഗ്ദാനമായി മികച്ച വിജയം സ്വന്തമാക്കിയത് ആദിത്യ അജിത് പിള്ളയും അയാന്‍ മുഹമ്മദ് നജീബും ചേര്‍ന്നാണ്.

ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സയന്‍സ് ഇന്ത്യ ഫോറം (എസ്ഐഎഫ്) കുട്ടികളുടെ സയന്‍സ് കോണ്‍ഗ്രസില്‍ സീനിയര്‍ വിഭാഗത്തിലാണ് ഭവന്‍സ് പബ്ലിക്ക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ആദിത്യ അജിത് പിള്ളയും അയാന്‍ മുഹമ്മദ് നജീബും പ്രതിനിധീകരിച്ച ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ‘ മികച്ച ആരോഗ്യത്തിനും ക്ഷേമത്തിനും പരിസ്ഥിതിയെ മനസ്സിലാക്കുക’ എന്നതായിരുന്നു ശാസ്ത്രമേളയുടെ മുഖ്യ വിഷയം.

ഭവന്‍സ് പബ്ലിക്ക് സ്‌ക്കൂളിലെ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരുടെയും, അരുണ്‍കുമാര്‍ സമ്പത്തിന്റെയും പിന്തുണയും മാര്‍ഗ്ഗ നിര്‍ദേശങ്ങളും വിജയത്തിന് സഹായകരമായെന്ന് വിജയികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

19 സ്‌കൂളുകളില്‍ നിന്നുള്ള 164 ടീമുകള്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്തിരുന്നു. ഖത്തറിലെ ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് മൂല്യനിര്‍ണ്ണയം നടത്തിയത്.
ഇന്ത്യയില്‍ നടക്കുന്ന കുട്ടികളുടെ ദേശീയ സയന്‍സ് കോണ്‍ഗ്രസിലെക്കും വിജയകിളായ ഭന്‍സ് പബ്ലിക്ക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട് . ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ കൂടുതല്‍ പരിജ്ഞാനം കൈവരിക്കുന്നതിനായി നിരവധി കര്‍മ്മ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭവന്‍സ് സ്‌ക്കൂള്‍ തയാറാക്കിയിട്ടുണ്ട്. കരിക്കുലത്തില്‍ ഇത്തരം വിഷയങ്ങളെക്കൂടി സംയോജിപ്പിച്ചാണ് വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തയാറാക്കിയിരിക്കുന്നത്.

മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ ഭവന്‍സ് പബ്‌ളിക്ക് സ്‌ക്കൂള്‍ മാനേജ്‌മെന്റ്, പ്രിന്‍സിപ്പല്‍ എന്നിവര്‍ അഭിനന്ദിച്ചു. അധ്യാപകര്‍, രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Related Articles

Back to top button
error: Content is protected !!